Sunday, August 8, 2021

Bicycles and their gears

ഒരു സൈക്കിളിന് എത്ര ഗിയർ വേണം? പുതിയ സൈക്കിൾ വാങ്ങാൻ ശ്രമിക്കുന്ന പലരും ഉന്നയിക്കുന്ന ചോദ്യമാണിത്.

 6? 7? 21?  24? 27?  ലക്ഷങ്ങളുടെ പല സൈക്കിളുകളും വെറും 16, 18 20 ഗീയറുമായി വരുന്നുണ്ട്. 

 മത്സരങ്ങൾക്ക് പോകുന്നവർക്കല്ലാതെ ഗിയറുകളുടെ എണ്ണത്തിൽ കാര്യമില്ല. സാധാരണ ഉപയോഗത്തിന് ഗിയറുകളുടെ എണ്ണത്തെക്കാളേറേ ഗിയറുകളുടെ അനുപാതവും അവ തമ്മിലുള വ്യത്യാസവുമാണ് (range) പ്രധാനം. 

പിൻ വശത്തെ ഗിയറുകൾ 14-28 വരുന്ന പല മോഡലും Freewheel ആണ്.  നോക്കേണ്ടത് കാസറ്റിലെ (ഫ്രീ വീലിലും)  ചെറിയ സ്പ്രോകറ്റുകളും വലിയ സ്പ്രോക്കറ്റുകളും (പല്ലുകളും) തമ്മിലുള്ള വ്യത്യാസവും പല്ലുകളുടെ എണ്ണവുമാണ്. ഉദാഹരണം - 11 -28,  11-32, 11-44 ഇങ്ങനെ താരതമ്യം ചെയ്താൽ യൊറങ്ങൾക്ക് ഏറ്റവും എളുപ്പം അവസാനം പറയുന്ന 11-44 ആയിരിക്കും. 

11-28 casette ൽ ചെറിയ ചക്രം 11 ഉം വലിയ ചക്രം 28 പല്ലും ഉണ്ടാവും. ഇങ്ങനെ 11 - 28 range ഉള്ള കാഡറ്റുകൾ 8 (Altus, Acera, Claris), 9 (Alivio, Sora), 10 (Deore, Tiagra) 11 (Deore, GRX, SLX, Ultegra, 105), 12 (Deore XT, SLX, Dura Ace) എന്നിങ്ങനെ ,  ഗിയർ (Speed) ലഭ്യമാണ്. മത്സരങ്ങളിലും ദിർഘദൂര (10 മണിക്കൂറിലധികം) റൈഡ് ചെയ്യുന്നവർക്ക് ഒരേ range of ratios ൽ ഗിയറുകളുടെ എണ്ണം കൂടുന്നത് ഉപകാരപ്പെടും. എന്നു വച്ചാൽ 11 -32 എന്ന റേഞ്ചിൽ മത്സരാർഥിക്ക് 8 ഗിയറിലും നല്ലത് 9 ഗിറായിരിക്കും.  പക്ഷേ  സാധരണക്കാരന് അത് അധിക ചിലവാണ്.  നോക്കേണ്ടത് range ആണ്. 

ഇതു വരേ പറഞ്ഞത് പിൻവശത്തെ ഗിയറുകളെ കുറിച്ചാണ്.  മുർവശത്ത് 1, 2, 3 ചെയ്ൻ വീലുകൾ ഉള്ള ക്രാങ്കുകൾ ഉണ്ട്.  22 മുതൽ 55, 56 വരേ പല്ലുകളുള്ള ചെയ്ൻ വീലുകൾ ഉണ്ട്. 

മുൻവശത്തെ പല്ലുകൾ ÷ 

പിൻവശത്തെ പല്ലുകൾ.  

ഈ അനുപാതം മനസ്സിലാക്കി പ്രായോഗികമാക്കുന്നതിലാണ് കാര്യം.  

മേൽ അനുപാതം വലിയ സംഖ്യ ആയാൽ (ഉദാഹരണം - 1:4) വേഗത വർദ്ധിക്കും. ചെറിയ സംഖ്യ കിട്ടിയാൽ (ഉദാഹരണം 1:1, 1:0.9, 1:1.1) കയറ്റങ്ങൾ സുഗമമാക്കും.

 ഇവിടെയും കാലിന് വേഗതയും ബലവും വേണം.  

1:4 എന്നാൽ പെഡൽ ഒരു തവണ തിരിഞ്ഞാൽ ടയർ 4 പ്രാവശ്യം തിരിയും. 

1:1 ൽ പെഡലുകൾ തിരിയുന്ന അത്രയും തവണ ടയർ തിരിയും. 

1:1.1 ൽ പെഡലിൻ്റെ ഒരു കറക്കത്തിന്ന് sയർ 1.1 പ്രാവശ്യവും 1:0.9 ൽ 0.9 തവണയും ടയറുകൾ തിരിയും. 

ടയറിൻ്റെ ചുറ്റളവ് 2 മിറ്ററാണെങ്കിൽ 4 (700 c ഹൈബ്രിഡ് ടയറുകൾ 2 മീറ്റർ അടുത്താണ് ചുറ്റളവ് - Circumference)  പ്രാവശ്യം തിരിയുമ്പോൾ 8 മിറ്റർ പോകും.  1:1.1 ൽ 2.2 മിറ്ററും 1:0.9 ൽ O.9 മിറ്ററും.

അനുപാതം കുറയുമ്പോൾ വേഗത കുറയും.  ഇനി ഗുയർ അനുപാതം വർദ്ധിച്ചാൽ സൈക്കിൾ കൂടുതൽ ദൂരം ചലിക്കുന്നു.  അതു കൊണ്ട് വേഗതയും. എന്നാൽ force ഉം വേണം.  

സംഗതി ഹൈസ്ക്കൂളിൽ പഠിച്ച ഉർജ്ജതന്ത്രം പ്രായോഗിക്കമാക്കലാണ്. അത്ര തന്നെ.

നാം പെഡൽ ഒരു മിനുറ്റിൽ എത്ര തവണ തിരിക്കുന്നു എന്നതിണ cadence എന്ന് പറയും.  ഒരു നിശ്ചിത cadence ൽ നമ്മൾ ചില വഴിക്കുന്ന ഊർജ്ജം watts ൽ അളക്കുന്ന "Work done" ആണ്.  ഗിയർ അനുപാതങ്ങൾ നിയന്ത്രിക്കുന്നതിലൂടെ നമ്മൾ പെഡലിൽ ഇടുന്ന ഊർജ്ജം വേഗതയായോ കയറ്റങ്ങൾ കയറാനുള്ള torque ആയോ ടയറുകളിൽ എത്തുന്നു.  

ഇനി ഈ അറിവു വച്ച് സൈക്കിൾ എങ്ങനെ തീരുമാനിക്കും ??  
,
2021 ൽ ₹ 30,000 താഴെ വിലയുള്ള മിക്ക സൈക്കിളും മുൻവശത്തേ (Chain wheel എന്നു പറയും)  പല്ലുകൾ 44-34-28 T ആണ്.  ചില മോഡലുകളിൽ 28 ന്യ പകരം 24 കാണാം.  25,000 മുകളിൽ വിലയുള്ള അപൂർവ്വം Hybrid  മോഡലുകളിൽ 48 T ആയിരിക്കും ഏറ്റവും വലുത്. 

എന്നാൽ പിൻവശത്ത് 14-28 free Lwheel ആണ് കാന്നുന്നത്. 
ഇവിടെ വേഗതക്കുള്ള
  അനുപാതങ്ങൾ ചുവടെ ചേർക്കുന്നു. 

48÷14=3.429
44÷14=3.143
42÷14=3.000
ഇനി കയറ്റങ്ങൾക്കുള്ള അനു പാതം എത്രയാണ് എന്ന് നോക്കാം. 

24÷28=0.857
28÷28=1.000
28÷32=0.875 (₹ 30,000 മുകളിലുള്ള മോഡലിലാണ് 32 T വലിയ casette കണ്ടിട്ടുള്ളത്.) 

Decathlon Riverside 120, Triban RC 100 (FLATBAR), SZEL ZiriZ എന്നി മോഡലുകളിലെ പതിവില്ലാത്ത   ratios കൂടി പറയാം. 

Riverside 120 - 1 x 8 gears,  36 T chain wheel, 11-34 cassette. 3.272 മുതൽ 1.059 വരേ. 

Triban RC 100. 1 x 8 gears,  44 T chain wheel, 12-28 cassette. 3.667 മുതൽ 1.571 വരേ. 

SZEL ZiriZ 3 x 8 gears, 42-34-24 T chainrings 13-32 freewheel. 3.000 മുതൽ  0.75. 

ഇനി പല മോഡലുകളിലും  1X8, 1x10 പോലെ ഗിയറുകളും ഉണ്ട്. 


ഹോം വർക്ക്

48-38-28 T Crank, 14-28 freewheel ഉള്ള ഒരു 3x7 model ന്റെ range കണക്കാക്കുക.  

48-38-28 T Crank, 11-32 casette ഉള്ള ഒരു 3x8 model ന്റെ range കണക്കാക്കുക. 

50-36 T Crank, 11-32 casette ഉള്ള ഒരു 2x9 model ന്റെ range കണക്കാക്കുക. 

50-36 T Crank, 11-28 casette ഉള്ള ഒരു 2x10 model ന്റെ range കണക്കാക്കുക.