Thursday, August 25, 2022

Bicycle Gears | സൈക്കിൾ ഗിയറുകൾ part 2

ഭാഗം 1 ഇവിടെ.

നമ്മൾ ആദ്യ ഭാഗത്തിൽ കണ്ടത് ഗിയറുകളുടെ എണ്ണവും ഒരു മോഡലിൽ ലഭ്യമാകുന്ന അനുപാതങ്ങൾ തമ്മിലുള്ള അന്തരവുമാണ്. ഇതിനെ Range of ratios - അനുപാതങ്ങൾ തമ്മിലുള്ള അന്തരം എന്ന് പറയാം.

തുടക്കക്കാർക്ക് 1x8, 2x8, 3x8 എന്നിങ്ങനെ മുൻ വശത്തെയും പിൻ വശത്തെയും ഗിയറുകൾ ചേർത്തുള്ള എണ്ണം അനുപാതങ്ങൾ തമ്മിലുള്ള അന്തരാ സൂചിപിച്ചില്ല എങ്കിൽ തെറ്റി ധാരണ ഉണ്ടാക്കുന്നു എന്നാണ് പറഞ്ഞത്. 

എന്നാൽ ഒരേ റേഞ്ച് തരുന്ന (ഉദാഹരണം - 11-34) കാസറ്റുകൾ 8 മുതൽ 12 ഗിയർ ഉള്ളവ ലഭിക്കും. എന്താണ് ഇവിടെ  വ്യത്യാസം??

ചില ഉദാഹരണങ്ങൾ എടുക്കാം. 

വളരെ വില കുറഞ്ഞ സൈക്കിളുകളിൽ പതിവായി കാണുന്ന ഫ്രീവീൽ
മോഡലാണ് ഷിമാനോയുടെ MF-TZ500-7. ഇതിൻ്റെ 7 ചക്രങ്ങളിൽ യഥാക്രമം 14-16-18-20-22-24-28 പല്ലുകളാണ്. Gear position കാണിക്കുന്ന Shifter ആണെങ്കിൽ ഏറ്റവും ചെറിയ 14 പല്ലുള്ള ചക്രം  ഏഴാമത്തെ ഗിയറാണ്. 28 പല്ലുള്ള ചക്രം  ഒന്നാം ഗിയറാണ്. 2 മുതൽ 7 വരെ ഗിയറുകളിൽ 2 പല്ലു വീതമാണ് വ്യത്യാസം.  1, 2 ഗിയറുകൾ തമ്മിൽ 4 പല്ലുകളുടെ വ്യത്യാസം ഉണ്ട്. 

ഇതേ ഫ്രീ വീൽ Giant Escape 3 പോലെ ഉള്ള സൈക്കിളിൽ mega range version ആണ്. 14-16-18-20-22-24-34 എന്ന ക്രമത്തിലാണ് ഓരോ ഗിയറിലെയും പല്ലുകളുടെ എണ്ണം. . അതിയത് 2 - 7 ഗിയറുകളിൽ 2 വീതം പല്ലുകളുടെ വ്യത്യാസം.  എന്നാൽ 1, 2 ഗിയറുകൾ തമ്മിൽ 10 പല്ലുകളുടെ വ്യത്യാസമാണ്. നഗരങ്ങളിലെ ചെറിയ പാലങ്ങളിൽ ഇത് വലിയ വിഷയമല്ല. എന്നാൽ കിലോമീറ്ററുകളോളം യറ്റങ്ങൾ കയറുമ്പോൾ, നല്ല കായിക ണ്ഡം ഉള്ള റെ സർമാരും പരിച സമ്പന്നരും ആ 24, 34 പല്ലുകൾക്കിടയിൽ കൂടുതൽ options ഉണ്ടായിരുന്നു എങ്കിൽ, എന്ന് ആശിച്ചു പോകും. 

ഇനി 11 - 34 റേഞ്ച് തരുന്ന ചില കാസറ്റുകൾ പരിശോധിക്കാം.

CS-HG31-8 8 speed :: 11-13-15-17-20-23-26-34
CS-HG200 9 speed :: 11-13-15-17-20-23-26-30-34
CS-HG500 10 speed :: 11-13-15-17-19-21-23-26-30-34
CS-HG800 11 speed :: 11-13-15-17-19-21-23-25-27-30-34
DURA-ACE R9200 12 speed :: 11-12-13-14-15-17-19-21-24-27-30-34

Model number അനുസരിച്ച് teeth combinations വ്യത്യാസം വരാം എങ്കിലും പൊതുവേ 9 സ്പീഡ് മുതൽ മുകളിലോട്ട് 2-4 പല്ലുകൾ ആണ് ഗിയറുകൾ തമ്മിൽ വ്യത്യാസം. ഇത് 11-34 cassette ആണ് എന്നും ശ്രദ്ധിക്കുക. 11 - 28 ഉം 11-32 ആണ് കൂടുതലും വിപണിയിൽ കാണുന്ന മോഡലുകളിൽ ഉള്ള കാസറ്റുകൾ.
ഇവയിൽ ഗിയർ പല്ലുകൾ തമ്മിൽ ഉള്ള ശരാശരി വ്യത്യാസം 11-34 നും കുറവായിരിക്കും. .

ഇനി CS HG 800 11 സ്പീഡ് കേസറ്റ് വിവിധ range ൽ ഉള്ള വ പരിശോധിക്കാം.

11-25 :: 11-12-13-14-15-16-17-19-21-23-25T 
 11-28 :: 11-12-13-14-15-17-19-21-23-25-28T 
 11-30 :: 11-12-13-14-15-17-19-21-24-27-30T 
 11-32 ::  11-12-13-14-16-18-20-22-25-28-32T

നല്ല കായ ബലമുള്ള വ്യക്തികൾക്ക് അടുത്തുള്ള രണ്ടു ഗിയറുകൾ തമ്മിൽ ഒന്നോ രണ്ടോ പല്ലുകളുടെ മാത്രം വ്യത്യാസം ആയിരിക്കും അഭികാമ്യം. കാരണം ഗിയറുകൾ മാറുമ്പോൾ കാലുകളിൽ "അറിയുന്ന" effort വ്യത്യാസം വളരെ കുറവായിരിക്കും. സ്റ്റാമിന നില നിർത്താനും average speed നിലനിർത്താനും ഇതാണ് നല്ലത്. പക്ഷെ, കയറ്റങ്ങൾക്ക് slow gears തന്നെ വേണം. 

Wednesday, June 15, 2022

"Reviews" on social media / സാമൂഹ്യ മാദ്ധ്യമങ്ങളിലെ "റിവ്യൂ"കൾ

"ഉദരനിമിത്തം ബഹുകൃത വേഷം" എന്ന് ആചാര്യൻ പറഞ്ഞതിന്റെ മുകുടോദാഹരണങ്ങളാണ് പല റിവ്യൂകൾ. ഉത്പന്നത്തിൻ്റെ വെബ്ബ് സൈറ്റിൽ ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും മാത്രമെ പല റിവ്യൂകളിലും ഉള്ളു. ഇവരെ ആശ്രയിക്കുമ്പോൾ ഒരു കാര്യം ഓർക്കണം - social media influencer ആണ് ആധുനിക സൈബർ മാധ്യമങ്ങളിലെ മോഡലുകൾ. ഒരു ഉദാഹരണം ഇതാ. ഉൽപ്പന്നത്തിൻ്റെ വിലയിരുത്തൽ ഇല്ല എങ്കിൽ,  കമ്പനി ലഭ്യം അക്കുന്ന വിവരങ്ങൾ അതു പോലെ ആവർത്തിക്കുന്നു എങ്കിൽ ശ്രദ്ധിക്കുക. 

Friday, June 3, 2022

Choosing your first cycle - ആദ്യ സൈക്കിൾ എങ്ങനെ വേണം?

-നമ്മൾ മിക്കവാറും സൈക്കിൾ വാങ്ങാൻ  ആശ്രയിക്കുന്നത് വ്യാപാരികളുടെയോ കടകളിലെ ജീവനക്കാരുടെയോ ഉപദേശമായിരിക്കും. കുറച്ചു ആളുകൾ യൂട്യൂബിലേയും മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിലേയും റിവ്യൂകൾ കണ്ടിട്ടായിരിക്കും തീരുമാനിക്കുക. ഇന്റർനെറ്റും കമ്പിനി സൈറ്റും അരിച്ചു പെറുക്കി വായിക്കും.  അങ്ങനെ "ഒരുപാട് ഫീച്ചറുകളും" കാണാൻ ഭംഗിയും തടിമിടുക്കുമുള്ള ഒരു സൈക്കിൾ വാങ്ങും.  ആദ്യ ദിവസം 5 കിലോമീറ്റർ ചവിട്ടും. ചവിട്ടൽ പരിചയമായി, ക്രമത്തിൽ സവാരിയുടെ ദൈർഘ്യം വർദ്ധിപ്പിക്കാമെന്ന് കരുതി രണ്ടാം ദിവസം ഇറങ്ങും.  ആദ്യ ദിവസത്തിലും വേഗം ക്ഷീണം വരും, 3 കിലോമീറ്റർ ചവുട്ടി മതിയാക്കും.  4-5 ദിവസത്തിനു ശേഷം ആയിരിക്കും  വീണ്ടും ചവിട്ടുക. അന്ന് 100 മീറ്റർ എത്തുന്നതിനു മുമ്പേ വേദനകൾ തുടങ്ങും. സവാരിക്കു ശേഷവും മണിക്കൂറുകളും ദിവസങ്ങളോളവും ശരീര വേദന.  പിന്നെ സൈക്കിൾ സവാരി "നമ്മുക്കു പറഞ്ഞതല്ലാ" എന്ന് നിശ്ചയിച്ച് സൈക്കിളങ്ങ് തട്ടിൻ പുറത്തോ തുണി ഉണക്കാനോ ഉപായാഗിക്കും.

അനുഭവിച്ചിട്ടുണ്ടോ??

കാരണം വളരേ എളുപ്പത്തിൽ പറയാം.  മറ്റുള്ളവരുടെ - ആരു തന്നെയായിരുന്നാലും - ഉപദേശവും ഇൻ്റർനെറ്റിലെ സർച്ചും സാമുഹ്യ മാദ്ധ്യമങ്ങളിലെ റിവ്യൂകളും, പിന്നെ ഫീച്ചറുകളും നോക്കിയാണ് നിങ്ങൾ സൈക്കിൾ വാങ്ങിയത്.   നോക്കേണ്ടിയിരുന്നത്, - നോക്കാത്തത് - നിങ്ങളെ തന്നെയായിരുന്നു. നിങ്ങളുടെ ശരീരം - സൈക്കിളിൻ്റെ "എഞ്ചിൻ" വാങ്ങിയ റെസക്കിളിന് യോജിച്ചതായിരിക്കണം എന്ന് ആരും പറഞ്ഞില്ല. നിങ്ങൾ നോക്കിയുമില്ല. എന്ത് നോക്കാനാ? അല്ലേ??

വിശദമാക്കാം. 


 ചിത്രം 1 ഒരു ഫ്രേയ്മും അതിൻ്റെ അളവുകളുമാണ്. (ബെർഗമണ്ട് എന്ന കമ്പനി സൈറ്റിൽ നിന്ന് എടുത്തതാണ് അളവുകൾ ചിത്രത്തിലില്ല). ശ്രദ്ധിക്കേണ്ടത് "A", "B*" (B അല്ല) എന്നീ അളവുകൾ ശ്രദ്ധിക്കുക. A, സീറ്റ് ട്യൂബ് എന്ന ഭാഗത്തിന്റെ നീളമാണ്. B, Top tubeൻ്റെ യതാർഥ അളവാണ്. "യതാർഥ അളവ്" എന്നാൽ ചിലപ്പോൾ  top tube ചെരിഞ്ഞതോ വനിതകൾക്കായുള്ള മോഡലുകളിൽ കാണുന്ന പോലെ  വളഞ്ഞതോ ആയിരിക്കാം. അതു കൊണ്ടാണ് ഇതിൻ്റെ toptube effective എന്ന അളവ് പരിഗണിക്കുന്നത്. ഇനി അടുത്ത ചിത്രങ്ങൾ കൂടി കാണുക.
ചിത്രം 2 കാലുകളുടെ നീളം.  Inseam എന്ന ആംഗലേയം.  ചിത്രം 1 ലെ A എന്ന അളവുമായി ബന്ധമുണ്ട്. ഉണ്ടാ??  

ചിത്രം 3 - കൈകളുടെ നീളം. Arm span ആദ്യ ചിത്രത്തിലെ  B* അഥവാ top tube effective എന്ന അളവുമായി ബന്ധമുണ്ട്. സവാരി സമയം നിങ്ങളുടെ ഇരിപ്പു രീതി - Posture - ആയും ബന്ധമുണ്ട്. 

ചിത്രം 3 ലെതു പോലെ കൈകൾ അളന്നാൽ കിട്ടുന്ന അളവ് സാധാരണ ആ വ്യക്തിയുടെ ഉയരത്തിന് തുല്യമായിരിക്കും. വളരേ ചെറിയ ശതമാനം ആളുകൾക്ക് ഇതിൽ വ്യതിയാനം ഉണ്ടാകാം.

ചെരുപ്പു കടയിലും (റെഡി മേഡ്).തുണി വാങ്ങുമ്പോഴും അളവും സൈസും ക്യത്യമായി നോക്കുന്ന നമ്മൾ സെക്കിളിൻ്റെ കാര്യത്തിൽ ഇത് അറിയുന്നില്ല; പറയുന്നില്ല; അറിഞ്ഞോ അറിയാതെയോ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു.

26", 27.5", 29" എന്നൊക്കെ പറയുന്നത് ഇഞ്ചു കണക്കിൽ ടയറുകളുടെ ഏകദേശ വ്യാസമാണ്; ഒരിക്കലുമത് സൈക്കിളിൻ്റെ സൈസല്ല. ഒന്നാം ചിത്രത്തിൽ കാണുന്ന ഫ്രേമാണ് നിങ്ങളുടെ സൈക്കിൾ. അതിൻ്റെ അളവാണ് നിങ്ങൾക്ക് യോജിക്കുന്നുവോ എന്ന് നിങ്ങൾ നോക്കേണ്ടത്. മറ്റുള്ളവരുടെ ശരീരം അവരുടെതാണ്. ആ ശരീരത്തിന് യോജിച്ചത് നിങ്ങൾക്ക് യോജിച്ചതാകാം; യോജിക്കാതിരിക്കാം. നിങ്ങൾ ശ്രദ്ധിക്കണം.

Hybrid, road bike, touring bike, endurance, gravel, Commute, എന്നൊക്കെ പല ഇനം സൈക്കിളുകൾ ഉണ്ട്. ഇവയ്ക്കെല്ലാം തന്നെ MTB എന്ന ഇനം സൈക്കിളിന് ഇല്ലാത്ത  ഒരു പ്രത്യേകത ഉണ്ട്. MTBകൾ കൂടുതൽ സമയവും പെഡലുകളിൽ നിന്ന് ചവിട്ടാൻ രൂപകൽപന ചെയ്തവയാണ്. അതു കൊണ്ട് സാധാരണ D എന്ന അളവ് (ഹെഡ് ട്യൂബ്) കൂടി നിൽക്കും.  ടോപ്പ് ട്യൂബ് ഇഫക്റ്റിവ് (ചിത്രം 1 ൽ B*) കുറവും ആയിരിക്കും. കമ്മ്യൂട്ട് സൈക്കിളും ഏതാണ്ട് ഇതേ പോലെ ആണെങ്കിലും ഗ്രൗൺഡ് ക്ലിയറൻസ് കൂടുതൽ കിട്ടാൻ ചിത്രം 1 ലെ H എന്ന അളവ് (ബോട്ടം ബ്രാക്കറ്റ് "drop") MTB യിൽ കുറവും ഹൈബ്രിഡ്, കമ്മ്യൂട്ട് സൈക്കിളുകളിൽ കൂടുതലും ആയിരിക്കും. അഥവാ A എന്ന സീറ്റ് ട്യൂബ് അളവ് തുല്യമായാലും MTB കളിൽ റൈഡർ കൂടുതൽ ഉയരത്തിലായിരിക്കും. സാഡിലിൻ്റെ ഉയരം ക്രമീകരിക്കുമ്പോൾ ഇത് വിസ്മരിക്കരുത്.  

ഫ്രേയ്മിൻ്റെ ഇങ്ങനെയുള്ള പ്രത്യേകതകൾ മൂലമാണ് MTB ക്ക് ഹൈബ്രിഡ് ടയറിട്ടാലും ഒരു ഹൈബ്രിഡിൻ്റെ സുഖം കിട്ടില്ല എന്ന് പലരും പറയുന്നത്.  

യാത്രാസുഖം കൂടുതലാണ് എന്നും  പഞ്ചറിനുള്ള സാദ്ധ്യത കുറവാണ് എന്നുമുള്ള പ്രചരണവുമാണ് MTB വിറ്റഴിക്കാനുള്ള മറ്റൊരു കച്ചവട തന്ത്രം. Knobby tread pattern ഇല്ലാത്ത വീതി കൂടിയ ടയറുകൾ ആണ് ഇത്തരം ആവശ്യങ്ങൾക്ക് യോജിച്ചത്. ടയറുകളെ കുറിച്ചുള്ള മുൻ പോസ്റ്റ് ഇവിടെ. Puncture 100% ഒഴിവാക്കാൻ പറ്റില്ല; കൂടുതലായി ഉണ്ടാകുന്നത് ടയറുകളുടെ ഗുണ മേന്മ ഇല്ലായ്മ കൊണ്ടു മാത്രമാണ്.  (മുൻ പോസ്റ്റ് കാണുക).

ചിത്രം - ഇത്തരം ടയറുകൾ ഒരിക്കലു' പഞ്ചറാവില്ല. 100% ഉറപ്പ്.  കാറ്റ് നിറയ്ക്കുന്ന ഏതു ടയറും എപ്പോഴെങ്കിലും പഞ്ചറാകും.

ഇനി നിങ്ങൾ ഇതു വരെ കണ്ട / കേട്ട / വായിച്ച റിവ്യുകൾ പുനഃപരിശോധിക്കുക. ഫ്രേം സൈസ്നെ പറ്റി ഏതു റിവ്യൂ ആണ് നിങ്ങളോട് പറഞ്ഞത്?? ബോട്ടം ബ്രാക്കറ്റ്  ഡ്രോപ്പ്, ഹെഡ് ട്യൂബ്ൻ്റെ അളവ് എന്നൊക്കെ ആരെങ്കിലും പറഞ്ഞോ? ഇല്ല?? തെറ്റായ അളവിലുള്ള പാദരക്ഷകളും വസ്ത്രങ്ങളും തുടർച്ചയായി 2-3 ദിവസം ഉപയോഗിക്കുമ്പോഴുള്ള അസ്വസ്തഥ മാത്രമാണ് നിങ്ങൾ നേരിട്ടത്; അഥവാ ഫ്രേയം സൈസ് നോക്കാതെ സൈക്കിൾ വാങ്ങിയാൽ സംഭവിക്കുക.

ഫ്രേയം ശരിയായ അളവിലുള്ളത് കിട്ടിയാൽ പോര. 
 ചിത്രം - ഹാൻ്റിൽ ബാറും (H - B) സ്റ്റെമ്മും (S - T). (ചിത്രം കടപ്പാട് - ഇൻറ്റർനെറ്റ്.) സൈക്കിൾ സൈസ് അനുസരിച്ച് ഹാൻ്റിൽ ബാർ നീളം H-B വ്യത്യാസം വരും.  Aerodynamic കിട്ടാൻ ഈ അളവ് കുറയണം. പക്ഷേ റൈഡർ കൂടുതൽ ഉയർന്ന പൊസിഷിനിൽ ഇരിക്കും. S -T എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിന് നീളം ക്രമീകരിക്കാം. (Stem മാറ്റാൻ പറ്റുമെങ്കിൽ മാത്രം - അത് മാറ്റണം).  സാഡൽ ഉയരം ക്രമീകരിക്കുന്നതും ഇതിൻ്റെ പ്രധാന ഭാഗമാണ്. ഇതൊക്കെ bike fit എന്ന പ്രക്രിയയുടെ ഭാഗമാണ്. പിന്നീട് എപ്പോഴെങ്കിലും ചർച്ച ചെയ്യാം.  ഈ ഭാഗം പറയാൻ കാരണമുണ്ട്. നാലു മുണ്ടെടുത്ത് ചേർത്തു തയ്ച്ചാൽ സാരിയുടെ നീളമുള്ള തുണി കിട്ടും.  പക്ഷേ അത് സാരിയാകില്ല. തെറ്റായ സൈസിലുള്ള ഫ്രേയ്മെടുത്ത് കാണിക്കാവുന്ന "അഡ്ജസ്റ്റ്മന്റുകൾ"ക്ക് പരിധിയുണ്ട്.  എന്നാൽ മുകളിൽ സൂചിപ്പിച്ച inseam, arm Span. എന്നിവ ഉയരത്തിന് ആനുപാതികമല്ലാതെ വരുന്ന അപൂർവ്വം വ്യക്തികൾക്കും പരിചയം / അനുഭവം വച്ച് മറ്റു കാരണങ്ങൾ മൂലവും ഇപ്രകാരം ക്രമീകരണങ്ങൾ ചെയ്യാം. Bike fit is no substitute for the right bike size.  

മൂന്നു സൈസ് ഫ്രേയ്മെങ്കിലും ഉണ്ടെങ്കിൽ ഉത്പാദകർ വിവിധ ശാരീരിക അളവുകൾ പരിഗണിച്ചിട്ടുണ്ട് എന്ന് ധൈര്യമായി അനുമാനിക്കാം. ഒരു സൈസ് പത്തു സെന്റീമീറ്ററിലധികം ഉയര വ്യത്യാസമുള്ളവർക്ക് ശുപാർശ ചെയ്യുന്നു എങ്കിൽ എന്നും ശ്രദ്ധ വേണം. സൈക്കിൾ മാറ്റി വാങ്ങാം.  ശരീരം മാറ്റി വാങ്ങാൻ പറ്റില്ലല്ലോ. 

Saturday, April 30, 2022

Cycle Tyres - സൈക്കിൾ ടയറുകൾ - ഭാഗം 3

സൈക്കിൾ ടയറിൻ്റെ അളവുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.  സൈക്കിളിന്റെ ഫ്രേയമിലും ഫോർക്കിലും ലഭ്യമായ സ്ഥലം (clearance) ആ സൈക്കിളിൽ ഉപയോഗിക്കാവുന്ന ടയറിൻ്റെ പരമാവധി വലുപ്പം പരിമിതപ്പെടുത്തുന്നു.  



ചിത്രം 1 - ഒരു double wall rim 
Cross section. ഇതിൽ 22.1 mm എന്ന് അടയാളപ്പെടുത്തിയതാണ് bead seat width എന്നു പറയുന്നത്. ഒരു tyre ഈ ബീഡ് സീറ്റ് അളവിൻ്റെ കുറഞ്ഞത് 1.4 ഇരട്ടി (ഇവിടെ.30.94) മുതൽ പരമാവധി 2.4 ഇരട്ടി (അതായത് 53.O4 mm) വരേ ആവാം. Rim അനുവദിക്കുന്ന പരമാവധി വീതി Fork ഉം Frame ഉം അനുവദിക്കണമെന്നില്ല എന്നും ഓർക്കണം.


ചിത്രം 2 - ഒരു റിം വശത്തു നിന്നു നോക്കുമ്പോൾ. ആദ്യ ചിത്രത്തിലെ 19 mm എന്ന അളവ് ആണ് നമ്മൾ കാണുന്നത്.  എന്നാൽ Rim depth എല്ലാ ദിമ്മിലു തുല്യമല്ല.  രൂപകൽപനയും ഉപയോഗവും അനുസരിച്ച് വ്യത്യാസം ഉണ്ടാകും.  ആയതിനാൽ Rim ൻ്റെ വ്യാസം (diameter) നോക്കുന്നത് Tyre ൻ്റെ bead ഇരിക്കുന്ന ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ്.  

ISO 5775 എന്ന  മാനദണ്ഡങ്ങൾ ആണ് നിലവിൽ സർവ്വത്ര ടയറുകളിൽ അടയാളപ്പെടുത്തുന്നത്. ചരിത്രപരമായ കാരണങ്ങളാൽ ETRTO അളവും ഇഞ്ച് കണക്കിലെ  Imperial സമ്പ്രദായമനുസരിച്ചും അടയാളങ്ങൾ ടയറിൽ കാണാം. 

Hybrid, road bike, 29er - MTB, എന്നിവയിലെ ടയറുകൾ bead seat diameter ISO പ്രകാരം 622 mm ആണ്. എന്നാൽ ഈ മൂന്നിനം സൈക്കിളുകളും ടയർ വീതി, tread pattern, TPI എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കും.  

MTB എന്നറിയപ്പെടുന്ന 26 ഇഞ്ച് ടയറുകളുടെ വ്യാസം ISO പ്രകാരം 554 mm ആണ്.  Gravel ൽ കൂടുതൽ കണ്ടുവരുന്ന 650B യും MTB 27.5 ന്റെ റിമ്മും ടയറും ISO യിൽ 584 mm തന്നെ.

ടയറിൻ്റെ വീതിയും വേഗതയും

ചിത്രം 3 - (ചിത്രം കടപ്പാട് - ഇൻ്റർനെറ്റ് സർച്ച്.)

ഭാരം വഹിക്കമ്പോൾ പ്രതലത്തിൽ സ്പർശിക്കുന്ന ഭാഗം പരന്നു പോകുന്നു.  ഉള്ളിലെ വായു മർദ്ദം, വീതി എന്നിവ അനുസരിച്ച് ചിത്രത്തിൽ കാണുന്ന പോലെ പരന്നു പോകുന്ന ഭാഗത്തിൻ്റെ തോത് വ്യത്യാസം വരും.

മൂന്നാം ചിത്രത്തിൽ ടയറിൻ്റെ ഉയരം അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക. ടയർ വീതി വർദ്ധിക്കുമ്പോൾ ഉയരവും വർദ്ധിക്കന്നു.  sയറിന് ഉയരവും വീതിയും ഉള്ളതിനാൽ ഉള്ളിലെ വായു (volume) കൂടുതലായിരിക്കും. വീതി കൂടിയ ടയറും കുറഞ്ഞ sയറും താരതമ്യം ചെത്താൽ, വീതി കൂടിയ ടയറിലെ കുറഞ്ഞ മർദ്ദത്തിലുള്ള വായു  വീതി കുറഞ്ഞ ടയറിലെ മർദ്ദം കൂടിയ വായുവിൻ്റെ അത്രയും ഭാരം താങ്ങും.  വായു മർദ്ദം കുറച്ച് contact patch വർദ്ധിപ്പിച്ച് ഗ്രിപ്പ് വർദ്ധിപ്പിക്കലാണ് വീതി കൂടിയ ടയറുകളുടെ രൂപകൽപനയിൽ സ്വീരിക്കുന്ന അടിസ്ഥാനം.

ഇങ്ങനെ ഇമ്മിണി വല്യ contact patch ഉം ഒന്നാം ഭാഗത്തിൽ പറയുന്ന മുള്ളൻ: ടയറുകളും വ്യാസവും ചുറ്റളവും (തൻമൂലം ടയർ ഒരു വട്ടം തിരിയുമ്പോൾ സൈക്കിൾ ചലിക്കുന്ന ദൂരവും) കുറയുകയും സൈക്കിൾ ചവിട്ട് അങ്ങേയറ്റം ദുഷ്കരമാവുകയും ചെയ്യുന്നു. 

ഗ്രിപ്പും വലിയ contact Patch ഉം rola in y resistance - ഒരുമിച്ചു നിൽക്കും. എന്നർഥം..

Contact patch പരമാവധി കുറച്ച് ഉചിതമായ വായു മർദ്ദവും വേഗത്തിൽ ഉരുളുന്ന ട്രെഡ് പാറ്റേർണുമാണ് റോഡ് ബൈക്ക് ടയറുകളുടെ പ്രത്യേകത. 

ഹൈബ്രിഡ് ടയറുകൾ ഈ രണ്ടു വൈരുദ്ധ്യങ്ങൾ സമന്വയിപ്പിക്കന്നു. 

അപ്പോൾ "വീതി കുറഞ്ഞ sയറുകളും പഞ്ചറുകളും..." എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഭാഗം രണ്ടിലെ TPI (റബ്ബിന് ഉള്ളിലെ തുണിയിലെ ഊടിൻ്റെയും പാവിന്റെയും ചതുരശ്ര ഇഞ്ചിലെ നൂലുകളുടെ എണ്ണം) കുറിച്ച് പറഞ്ഞത് ഒരു പ്രാവശ്യം കൂടി വായിക്കണം എന്ന് മാത്രം ഞാൻ അദ്യർഥിക്കുന്നു.


ചിത്രം 4 - Schwalbe Marathon tyre cross section. Image taken off the internet. റബ്ബറിനും തുണിയുടെ ചട്ടതിനുമിടയിൽ puncture protection casing ശ്രദ്ധിക്കുക.  പല നല്ല ബ്രാൻ്റുകളും ഇങ്ങനെ casing ഉള്ള മോഡലുകൾ ലദ്യമാക്കുന്നുണ്ട്.  കൂടാതെ Tyre liner പോലുള്ള വിദ്യകളും ഉണ്ട്. 

Monday, April 11, 2022

സൈക്കിൾ ടയറുകളെ കുറിച്ച് - ഭാഗം 2

ആദ്യ ഭാഗത്തിൽ നാം ടയറുകളുടെ ട്രഡ് പാറ്റേർണുകൾ കണ്ടിരുന്നു. MTBകളിലെ മുള്ളൻ ടയറുകളും റേസിംഗ് സൈക്കിളുകളുടെ slicks, ഹൈബ്രിഡ് semi slicks അഥവാ fast rolling ട്രെഡുകൾ കണ്ടു.

പ്രകൃതി ദത്തമായ റബ്ബർ ഗന്ധകം ചേർത്ത് Vulcanising എന്ന പ്രക്രിയക്ക വിധേയമാക്കി ചുടാക്കിയാണ് ഏതു കാലവസ്ഥയിലും ഉപയോഗത്തിന് പറ്റുന്ന റബ്ബർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഗന്ധകം കൂടാതെ പല രാസവസ്തുക്കളും Ty re നിർമ്മാതാക്കൾ ചേർക്കും.  ഉത്പന്നം Tyre ആകുമ്പോൾ  യോജിച്ചു രീതിയിൽ ആകൃതിയും വലുപ്പവു കൃത്യമായി നിലനിർത്തണം.  ഇതിന് തുണി (പണ്ട് പരുത്തി തുണി, ഇപ്പോൾ കൂടുതലും നൈലോൺ) ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ടം ഉപയോഗിക്കുന്നു.  ഈ ചട്ടത്തിന് ചുറ്റുമാണ് റബ്ബർ വരുന്നത്. 

ഒരു sയറിൻ്റെ ഗുണമേൻമയുടെ ആധാരം തുണിയു ടെ ഈ ചട്ടം തന്നെ.  ഒരു ചതുരശ്ര ഇഞ്ച് തുണിയിൽ എത്ര നൂലുകൾ വരുന്നു എന്നതാണ് ഇവിടെ നോക്കുന്നത്.  (Treads per square inch - TPI). 

20 TPI മുതൽ 120 TPI വരേ ടയറുകൾ വിപണിയിൽ ഉണ്ട്. 

ടയർ റിമ്മിൽ ഇരിക്കുന്ന ഭാഗം bead seat ഭാഗത്തെ പ്രത്യേകതകളും ശ്രദ്ധേയങ്ങളാണ്. ചില sയറുകൾ മടക്കി (folding) 'വയ്ക്കാം.  

TPI വർദ്ധിക്കുമ്പോൾ പഞ്ചർ പ്രതിരോധം പൊതുവെ വർദ്ധിക്കും. മാത്രമല്ല, ചട്ടത്തിന് ചുറ്റുമുള്ള റബ്ബർ കുറവുമായിരിക്കും.  ആയതിനാൽ ടയറിൻ്റെ ഭാരം കുറയുകയും ചവിട്ടാൻ ആയാസം കുറയുകയും ചെയ്യും. 

(തുടരും)


 

Wednesday, April 6, 2022

Understanding Cycle Tyres

Cycle വാങ്ങുമ്പോൾ പലരും ശ്രദ്ധിക്കേണ്ട പോലെ ശ്രദ്ധിക്കാത്ത ഒരു ' കാര്യം  അതിൻ്റെ ടയറുകളാണ്.  ശ്രദ്ധിക്കേണ്ട പോലെ എന്നു പറഞ്ഞാൽ പലരും ശ്രദ്ധിച്ച് ആവശ്യപ്പെട്ടു ചോദിച്ചു വാങ്ങുന്നത് ചവിട്ടാപ പ്ലാസമുള്ള സൈക്കിളാണ്.  കൂടുതൽ ആളുകളും "മുള്ളൻ തടിയൻ"  ടയറുകൾ ഉള്ള സൈക്കിളുകൾ ആണ് വാങ്ങുന്നത്. കുറ്റം പറയുകയല്ല. ഇവ കാണാൻ നല്ല ഭംഗിയാണ്.   

ഇത് (മുകളിൽ ഒരു MTB ടയറാണ്. ഇതിലെ "മുള്ളൻ" (Knobby) ട്രഡ് കാഴ്ചക്ക് നല്ല ഭംഗിയാണ്.  പാറകളിലും നാട്ടുപാതകളില ഉറച്ച മണലിലും ചെളിയിലും നല്ല ഗിപ്പ് കിട്ടും. പക്ഷേ റോഡുകളിൽ ഈ knobs sയർ ഉരുളുന്നതിന് തടസ്സം സൃഷ്ടിച്ച് ചവിട്ടുമ്പോൾ ആയാസം വർദ്ധിപ്പിക്കന്നു.  



ഇതൊരു road Racing sയറാണ്.  കൂടുതൽ വിശദീകരിക്കുന്നില്ല. Slicks എന്നും ഇത്തരം ടയറുകൾ അറിയപ്പെടുന്നു.  വൈദഗ്ദ്ധ്യം ഇല്ലാത്ത വ്യക്തികൾ നനഞ്ഞ റോഡുകളിലും വളവുകളിലും ഇറക്കങ്ങളിലും  സൈക്കിൾ ചെയ്യുമ്പോൾ ഇവ നിയന്ത്രിക്കാൻ പ്രയാസമായിരിക്കും.  



Semi Slicks എന്നറിയപ്പെടുന്ന sയറുകളിൽ ട്രഡുകൾ ഉണ്ടാകും. ബ്രാന്റും മോഡലും അനുസരിച്ച് ട്രഡുകൾ വ്യത്യാസം ഉണ്ടാകും.  ഈ ട്രെഡ് പാറ്റേർൺ ശ്രദ്ധിക്കുക.  മഴക്കാലത്ത് റോഡിലെ വെള്ളം ഈ Groove ഉകളിൽ കയറി റബ്ബറിന് റോഡു പ്രതലവുമായി. മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുന്നു. എന്നാൽ Knobs ൻ്റെ rolling resistance ഉണ്ടാവുകയും ഇല്ല.  ചവിട്ടാൻ ആയാസം വളരെ കുറവായിരിക്കും. സാധാരണക്കാർക്ക്, തിത്യോപയോഗത്തിന്, ഇങ്ങനെയുള്ള ടയറുകൾ ഉള്ള സൈക്കിൾ തന്നെയായിരിക്കും നല്ലത്. 

(തുടരും)