പ്രകൃതി ദത്തമായ റബ്ബർ ഗന്ധകം ചേർത്ത് Vulcanising എന്ന പ്രക്രിയക്ക വിധേയമാക്കി ചുടാക്കിയാണ് ഏതു കാലവസ്ഥയിലും ഉപയോഗത്തിന് പറ്റുന്ന റബ്ബർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഗന്ധകം കൂടാതെ പല രാസവസ്തുക്കളും Ty re നിർമ്മാതാക്കൾ ചേർക്കും. ഉത്പന്നം Tyre ആകുമ്പോൾ യോജിച്ചു രീതിയിൽ ആകൃതിയും വലുപ്പവു കൃത്യമായി നിലനിർത്തണം. ഇതിന് തുണി (പണ്ട് പരുത്തി തുണി, ഇപ്പോൾ കൂടുതലും നൈലോൺ) ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ടം ഉപയോഗിക്കുന്നു. ഈ ചട്ടത്തിന് ചുറ്റുമാണ് റബ്ബർ വരുന്നത്.
ഒരു sയറിൻ്റെ ഗുണമേൻമയുടെ ആധാരം തുണിയു ടെ ഈ ചട്ടം തന്നെ. ഒരു ചതുരശ്ര ഇഞ്ച് തുണിയിൽ എത്ര നൂലുകൾ വരുന്നു എന്നതാണ് ഇവിടെ നോക്കുന്നത്. (Treads per square inch - TPI).
20 TPI മുതൽ 120 TPI വരേ ടയറുകൾ വിപണിയിൽ ഉണ്ട്.
ടയർ റിമ്മിൽ ഇരിക്കുന്ന ഭാഗം bead seat ഭാഗത്തെ പ്രത്യേകതകളും ശ്രദ്ധേയങ്ങളാണ്. ചില sയറുകൾ മടക്കി (folding) 'വയ്ക്കാം.
TPI വർദ്ധിക്കുമ്പോൾ പഞ്ചർ പ്രതിരോധം പൊതുവെ വർദ്ധിക്കും. മാത്രമല്ല, ചട്ടത്തിന് ചുറ്റുമുള്ള റബ്ബർ കുറവുമായിരിക്കും. ആയതിനാൽ ടയറിൻ്റെ ഭാരം കുറയുകയും ചവിട്ടാൻ ആയാസം കുറയുകയും ചെയ്യും.
(തുടരും)
ആദ്യമായാണ് ഇതൊക്കെ വായിക്കുന്നത്...ഇനിയും പ്രതീക്ഷിക്കുന്നു
ReplyDelete