നമ്മൾ ആദ്യ ഭാഗത്തിൽ കണ്ടത് ഗിയറുകളുടെ എണ്ണവും ഒരു മോഡലിൽ ലഭ്യമാകുന്ന അനുപാതങ്ങൾ തമ്മിലുള്ള അന്തരവുമാണ്. ഇതിനെ Range of ratios - അനുപാതങ്ങൾ തമ്മിലുള്ള അന്തരം എന്ന് പറയാം.
തുടക്കക്കാർക്ക് 1x8, 2x8, 3x8 എന്നിങ്ങനെ മുൻ വശത്തെയും പിൻ വശത്തെയും ഗിയറുകൾ ചേർത്തുള്ള എണ്ണം അനുപാതങ്ങൾ തമ്മിലുള്ള അന്തരാ സൂചിപിച്ചില്ല എങ്കിൽ തെറ്റി ധാരണ ഉണ്ടാക്കുന്നു എന്നാണ് പറഞ്ഞത്.
എന്നാൽ ഒരേ റേഞ്ച് തരുന്ന (ഉദാഹരണം - 11-34) കാസറ്റുകൾ 8 മുതൽ 12 ഗിയർ ഉള്ളവ ലഭിക്കും. എന്താണ് ഇവിടെ വ്യത്യാസം??
ചില ഉദാഹരണങ്ങൾ എടുക്കാം.
വളരെ വില കുറഞ്ഞ സൈക്കിളുകളിൽ പതിവായി കാണുന്ന ഫ്രീവീൽ
മോഡലാണ് ഷിമാനോയുടെ MF-TZ500-7. ഇതിൻ്റെ 7 ചക്രങ്ങളിൽ യഥാക്രമം 14-16-18-20-22-24-28 പല്ലുകളാണ്. Gear position കാണിക്കുന്ന Shifter ആണെങ്കിൽ ഏറ്റവും ചെറിയ 14 പല്ലുള്ള ചക്രം ഏഴാമത്തെ ഗിയറാണ്. 28 പല്ലുള്ള ചക്രം ഒന്നാം ഗിയറാണ്. 2 മുതൽ 7 വരെ ഗിയറുകളിൽ 2 പല്ലു വീതമാണ് വ്യത്യാസം. 1, 2 ഗിയറുകൾ തമ്മിൽ 4 പല്ലുകളുടെ വ്യത്യാസം ഉണ്ട്.
ഇതേ ഫ്രീ വീൽ Giant Escape 3 പോലെ ഉള്ള സൈക്കിളിൽ mega range version ആണ്. 14-16-18-20-22-24-34 എന്ന ക്രമത്തിലാണ് ഓരോ ഗിയറിലെയും പല്ലുകളുടെ എണ്ണം. . അതിയത് 2 - 7 ഗിയറുകളിൽ 2 വീതം പല്ലുകളുടെ വ്യത്യാസം. എന്നാൽ 1, 2 ഗിയറുകൾ തമ്മിൽ 10 പല്ലുകളുടെ വ്യത്യാസമാണ്. നഗരങ്ങളിലെ ചെറിയ പാലങ്ങളിൽ ഇത് വലിയ വിഷയമല്ല. എന്നാൽ കിലോമീറ്ററുകളോളം യറ്റങ്ങൾ കയറുമ്പോൾ, നല്ല കായിക ണ്ഡം ഉള്ള റെ സർമാരും പരിച സമ്പന്നരും ആ 24, 34 പല്ലുകൾക്കിടയിൽ കൂടുതൽ options ഉണ്ടായിരുന്നു എങ്കിൽ, എന്ന് ആശിച്ചു പോകും.
ഇനി 11 - 34 റേഞ്ച് തരുന്ന ചില കാസറ്റുകൾ പരിശോധിക്കാം.
CS-HG31-8 8 speed :: 11-13-15-17-20-23-26-34
CS-HG200 9 speed :: 11-13-15-17-20-23-26-30-34
CS-HG500 10 speed :: 11-13-15-17-19-21-23-26-30-34
CS-HG800 11 speed :: 11-13-15-17-19-21-23-25-27-30-34
DURA-ACE R9200 12 speed :: 11-12-13-14-15-17-19-21-24-27-30-34
Model number അനുസരിച്ച് teeth combinations വ്യത്യാസം വരാം എങ്കിലും പൊതുവേ 9 സ്പീഡ് മുതൽ മുകളിലോട്ട് 2-4 പല്ലുകൾ ആണ് ഗിയറുകൾ തമ്മിൽ വ്യത്യാസം. ഇത് 11-34 cassette ആണ് എന്നും ശ്രദ്ധിക്കുക. 11 - 28 ഉം 11-32 ആണ് കൂടുതലും വിപണിയിൽ കാണുന്ന മോഡലുകളിൽ ഉള്ള കാസറ്റുകൾ.
ഇവയിൽ ഗിയർ പല്ലുകൾ തമ്മിൽ ഉള്ള ശരാശരി വ്യത്യാസം 11-34 നും കുറവായിരിക്കും. .
ഇനി CS HG 800 11 സ്പീഡ് കേസറ്റ് വിവിധ range ൽ ഉള്ള വ പരിശോധിക്കാം.
11-25 :: 11-12-13-14-15-16-17-19-21-23-25T
11-28 :: 11-12-13-14-15-17-19-21-23-25-28T
11-30 :: 11-12-13-14-15-17-19-21-24-27-30T
11-32 :: 11-12-13-14-16-18-20-22-25-28-32T
നല്ല കായ ബലമുള്ള വ്യക്തികൾക്ക് അടുത്തുള്ള രണ്ടു ഗിയറുകൾ തമ്മിൽ ഒന്നോ രണ്ടോ പല്ലുകളുടെ മാത്രം വ്യത്യാസം ആയിരിക്കും അഭികാമ്യം. കാരണം ഗിയറുകൾ മാറുമ്പോൾ കാലുകളിൽ "അറിയുന്ന" effort വ്യത്യാസം വളരെ കുറവായിരിക്കും. സ്റ്റാമിന നില നിർത്താനും average speed നിലനിർത്താനും ഇതാണ് നല്ലത്. പക്ഷെ, കയറ്റങ്ങൾക്ക് slow gears തന്നെ വേണം.
No comments:
Post a Comment